Wednesday, April 24, 2024
keralaNews

പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്റെ നിലപാടുകള്‍ സമൂഹത്തിനു ആശങ്ക പരത്തുന്നു ; ഷാജുമോന്‍ വട്ടേക്കാട്.

ഭരണഘടനാ സ്ഥാപനമായ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ഗകമ്മീഷന്റെ നിലപാടുകള്‍ ഏകപക്ഷീയമായി മാറുന്നതായി ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.വാളയാറില്‍ രണ്ടു പട്ടികജാതി പെണ്‍കുട്ടികള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്തു മരണപ്പെട്ട സംഭവത്തിലും ആറന്മുളയില്‍ കൊറോണ രോഗിയായ പട്ടികജാതി പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും,കോലഞ്ചേരിയില്‍ പട്ടികജാതി വൃദ്ധ പീഡിപ്പിക്കപ്പെട്ടപ്പോഴും, കൊല്ലത്തു പട്ടികജാതി യുവാവ് വഴക്കയ്യില്‍ തൂങ്ങി മരിച്ച സംഭവത്തിലും,കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വിരാമകൃഷ്ണന് കേരളസംഗീത നാടക അക്കാദമിയില്‍ ജാതിയുടെ പേരില്‍ ഭരണസമിതി അവസരം നിഷേധിച്ചപ്പോഴും അനേഷണം നടത്താതെ പട്ടികജാതി ഗോത്ര വര്‍ഗ കമ്മീഷന്‍.
മാറിനില്‍ക്കുകയായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം കുന്നംകുളത്തു ചിറ്റിലങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ ഓടിയെത്തിയ പട്ടികജാതി കമ്മീഷന്റെ നടപടി സംശയകരവും ഏകപക്ഷീയവുമാണ്.കമ്മീഷന്റെ ഈ നിലപാട് പട്ടികജാതി സമൂഹത്തിനു ആശങ്ക പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.പട്ടികജാതി സമൂഹത്തിനു നീതി ലഭ്യമാക്കേണ്ട കമ്മീഷന്റെ ഏകപക്ഷീയ നിലപാട് തിരുത്താന്‍ തയ്യാറാകണമെന്നും ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു.