Sunday, May 5, 2024
Local NewsNews

വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടി: മുക്കൂട്ടുതറക്ക് ശാപമായി ടൗണിലൊരു പാലം

എരുമേലി: കിഴക്കന്‍ മലയോര മേഖലയിലെ പ്രധാന കേന്ദ്രമായ മുക്കൂട്ടുതറയ്ക്ക് ശാപമാണ് ഈ പാലം. ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന പാതയിലെ ഈ പാലം ഇന്ന് മുക്കുട്ടുതറയുടെ വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ശബരിമല തീര്‍ത്ഥാടന വേളയില്‍ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍, സ്വകാര്യ ബസുകള്‍, മറ്റ് വാഹനങ്ങള്‍ അടക്കം സര്‍വീസ് നടത്തുന്ന ഈ പാതയിലെ വീതി കുറഞ്ഞ പാലമാണ് അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നത്. മുക്കൂട്ടുതറ ടൗണിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ പാലം വാഹന യാത്രക്കാര്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാണ് ഉണ്ടാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ഈ പാലം വീതി കൂട്ടി പുനര്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയായിട്ടില്ല. ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന ഈ വഴിയിലെ മുക്കൂട്ടുതറ പാലം അടിയന്തരമായി പുനര്‍ നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.