Monday, April 29, 2024
Local NewsNews

എരുമേലിയില്‍ ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം. മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

എരുമേലി: ഇടിമിന്നലേറ്റ് വീടിന് നാശനഷ്ടം . വീട്ടുകാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. എരുമേലി ആമക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്ന
വെള്ളൂപുരയിടത്തില്‍ രാഹുലിന്റെ വീടിനാണ് ഇടിമിന്നലേറ്റത് . ഇന്നലെ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെ പെയ്ത മഴയിലാണ് ഇടിമിന്നലുണ്ടായത്. രാഹുലിന്റെ വീട്ടില്‍ ഉണ്ടായിരുന്ന മൂന്നംഗങ്ങളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് രാഹുലിനൊപ്പം, ഭാര്യ ആതിരയും, ഇവരുടെ രണ്ടുവയസ്സുള്ള കുട്ടിയും വീട്ടിനുള്ളിലുണ്ടായിരുന്നത്. ഇലട്രിക്ക് പോസ്റ്റില്‍ നിന്നും വീട്ടിലേയ്ക്ക് വലിച്ചിരുന്ന സര്‍വ്വീസ് കേബിളിന് തീ പിടിച്ച് വൈദ്യുതി മീറ്റര്‍ കത്തി നിലംപതിക്കുകയായിരുന്നു.വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന മെയിന്‍ സ്വിച്ച് പൊട്ടിത്തെറിക്കുകയും, വീടിന്റെ വെളിയില്‍ ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന മൊട്ടോറിന്റെ സ്വിച്ച് പൊട്ടിതെറിക്കുകയും ചെയ്തു.വീടിനോട് ചേര്‍ന്ന സ്ഥലത്ത് മിന്നലേറ്റ് മണ്ണ് ഇളകിയ നിലയിലും – കാടുകള്‍ കത്തുകയും ചെയ്തു. ഇടിമിന്നലില്‍ ഇവരുടെ സമീപത്തുള്ള വീടികളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും , വീടിന്റെ ജനാലകള്‍ക്കും നാശനഷ്ടമുണ്ടായി. ഇതേ തുടര്‍ന്ന് വാര്‍ഡംഗം ജസ്‌ന വീട്ടുകാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ചെയ്തു കൊടുത്തത്തതായും അവര്‍ പറഞ്ഞു.