Sunday, May 5, 2024
Local NewsNewsObituary

എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

എരുമേലി: എരുമേലി സ്വദേശിയായ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. എരുമേലി ടൗണില്‍ പഴക്കട നടത്തുന്ന എരുമേലി വാഴക്കാല പാലയ്ക്കല്‍ ദിലിപിന്റേയും – ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ മഞ്ചു ദിലിപിന്റേയും മകന്‍ അജിത് (20) കുളത്തില്‍ മുങ്ങി മരിച്ചു. കോളേജിന് ഹോസ്റ്റലിന് സമീപമുള്ള കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് 3.30 ഓടെ ആയിരുന്നു സംഭവം. കുളത്തിലെ ചെളിയില്‍ താഴ്ന്ന അജിത്തിനെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് അജിത്തിന് കുളത്തില്‍ നിന്ന് എടുത്തത് . തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . ചെങ്ങന്നൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.ചെങ്ങന്നൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്.