Tuesday, April 30, 2024
Local NewsNews

എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

എരുമേലി : എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണോദ്ഘാടനം വിനോദസഞ്ചാര – പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് (വീഡിയോ കോണ്‍ഫറന്‍സ് വഴി) നിര്‍വഹിച്ചു.പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡേവിഡ് എം. കൊരയ്യ (പ്രൊജക്ട് മാനേജര്‍, സില്‍ക്ക്),പദ്ധതി വിശദീകരണം നടത്തി. റോബിന്‍ സി, കോശി സെക്രട്ടറി, ഡിറ്റിപിസി, റ്റി.എസ്. കൃഷ്ണകുമാര്‍ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍,ഷാനവാസ് പി.എ.(വാര്‍ഡ് 7, മെമ്പര്‍), ജെസ്‌ന നജീബ് (വാര്‍ഡ് 6, മെമ്പര്‍), നാസര്‍ പനച്ചി (വാര്‍ഡ് 20, മെമ്പര്‍), ബിന്‍സി ഇമ്മാനുവേല്‍ കണ്ണിമല (മെമ്പര്‍, വാര്‍ഡ് 15, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്), വി.ഐ. അജി (സി.പി.ഐ(എം) എരുമേലി ലോക്കല്‍ സെക്രട്ടറി & മെമ്പര്‍, വാര്‍ഡ് 23, എരുമേലി ഗ്രാമപഞ്ചായത്ത്), ബിനോ ജോണ്‍ ചാലക്കുഴി (കോട്ടയം ജില്ലാ സെക്രട്ടറി, കേരള കോണ്‍ഗ്രസ് എം), ടി.വി.ജോസഫ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് , ജോസ് പഴയതോട്ടം (ജനാധിപത്യ കേരള കോണ്‍ഗ്രസ്), സലിം വാഴമറ്റം (ഐ.എ.എന്‍.എല്‍. ജില്ലാപ്രസിഡന്റ്) ,നൗഷാദ് കുറും കാട്ടില്‍ (മുസ്ലിം ലീഗ്, എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്) , അനിയന്‍ എരുമേലി (ബിജെപി ജില്ലാ കമ്മറ്റി അംഗം) തുടങ്ങി സമ്മേളനത്തില്‍ ജനപ്രതിനിധികള്‍ – സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.