Sunday, May 5, 2024
keralaLocal NewsNews

അംഗപരിമിതന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു ;രണ്ട് പേര്‍ക്ക് പരിക്കേറ്റു .

അംഗപരിമിതന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട്‌ രണ്ട് പേര്‍ക്ക് പരിക്കേറ്റു.അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് 15 മിനിറ്റ് റോഡില്‍ കിടന്ന ഇവര്‍ക്ക് രക്ഷയായത് സമീപത്തെ വര്‍ക്ക് ഷോപ്പിലെ രണ്ട് ജോലിക്കാര്‍. എരുമേലി – കാഞ്ഞിരപ്പള്ളി പഞ്ചായത്ത് അതിര്‍ത്തി മേഖലയായ കാന്താരി വളവില്‍ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടമുണ്ടായത്.

എരുമേലി  തുമരംപാറ സ്വദേശിയും
പ്രൈറ്റ് ബസ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ രതീഷിന്റെ മാതാപിതാക്കളായ
പനയ്ക്കശേരി വീട്ടില്‍ രവി (60 ), ഭാര്യ ചന്ദ്രിക (56 ) എന്നിവര്‍ക്കാണ് പരിക്കേറ്റത് . ഇവര്‍ സഞ്ചരിച്ച അംഗപരിമിതര്‍ക്കുള്ള വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന് 15 മിനിറ്റോളം റോഡില്‍ കിടന്ന ഇരുവരെയും സമീപത്തെ വര്‍ക്ക്
ഷോപ്പിലെ ജോലിക്കാരാണ്   രക്ഷപ്പെടുത്തിയത്.

വര്‍ക്ക്‌ഷോപ്പിലെ ജോലിക്കാരായ പ്രദീപ്,വിമല്‍ എന്നിവര്‍ കൊണ്ടുവന്ന പിക്കപ്പ് വാനില്‍ കയറ്റിയാണ് പരിക്കേറ്റവരെ എരുമേലി സി എച്ച് സി ആശുപത്രിയില്‍ എത്തിച്ചത്. ഇരുവര്‍ക്കും തലയ്ക്കും, രവിക്ക് കൈകാലുകള്‍ക്കുമാണ് പരുക്ക്. പ്രാഥമിക ശുശ്രൂഷ നല്‍കി  ഇവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്‌
ആശുപത്രിയിലേക്ക് മാറ്റി.