Sunday, April 28, 2024
keralaNewsObituary

അതിര്‍ത്തി തര്‍ക്കം: അയല്‍വാസികള്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തി

കൊച്ചി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ യുവാവിനെ അടിച്ച് കൊന്നു. എറണാകുളം ജില്ലയില്‍ എടവനക്കാട് സ്വദേശി സനലാ (34)ണ് മരിച്ചത്. അയല്‍വാസികളായ അച്ഛനും മകനും ചേര്‍ന്നാണ് സനലിനെ മര്‍ദ്ദിച്ചത്. പ്രതികളായ വേണുവിനെയും മകന്‍ ജയരാജിനെയും ഞാറക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് വേണുവും ജയരാജും ചേര്‍ന്ന് സനലിനെ മര്‍ദ്ദിച്ചത്. ഇരുമ്പ് വടി ഉപയോഗിച്ചാണ് സനലിനെ മര്‍ദ്ദിച്ചത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് സനലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സനല്‍ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത് .