Friday, March 29, 2024
keralaNews

ഇടുക്കിയില്‍ പത്ത് വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു.

ഇടുക്കി വെള്ളാരംകുന്നില്‍ പത്ത് വയസ്സുകാരന്‍ ഷോക്കേറ്റ് മരിച്ചു.കൊച്ചുതോവാള പാറയ്ക്കല്‍ ജയ്‌മോന്റെ മകന്‍ അഭിനവാണ് മരിച്ചത്. ബന്ധുവീട്ടില്‍ വെച്ചാണ് കുട്ടിക്ക് ഷോക്ക് ഏല്‍ക്കുന്നത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടക്കുന്നത്.അഭിനവിന്റെ അമ്മയുടെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.സര്‍വീസ് വയറുകള്‍ ഇവിടെ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു.ഇതില്‍ നിന്ന് ഷോക്കേറ്റതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.വീട്ടില്‍ നിന്ന് ബഹളം കേട്ട് തൊട്ടടുത്തുള്ള രണ്ട് പേര്‍ ഓടിയെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.