Monday, May 6, 2024
keralaLocal NewsNewsObituary

കണ്ണിമലയുടെ മുത്തശ്ശി ഓർമ്മയായി 

എരുമേലി: മൂന്ന് തലമുറകൾക്ക് അനുഗ്രഹവും ജീവിതത്തിൽ മാർഗ്ഗ നിർദ്ദേശവും നൽകിയ കണ്ണിമലയുടെ മുത്തശ്ശി കല്ലക്കുളം പരേതനായ ഡൊമിനിക്കിന്റെ ഭാര്യ ഏലിയാമ്മ (106) വയസ്സിൽ അന്തരിച്ചു.9 മക്കൾ – 11  – കൊച്ചുമക്കള്‍
മൂന്നാം തലമുറയിൽപ്പെട്ട 30 ചെറുമക്കൾ. മക്കളോടും ചെറുമക്കളോടും മുത്തശ്ശി കഥ പറഞ്ഞ വീടിന് മാർഗദർശിയായി നിന്ന ഏലിയാമ്മയുടെ കുടുംബക്കാർക്കെന്നപോലെ നാട്ടുകാർക്കും മുത്തശ്ശിയായിരുന്നു.രണ്ട് കിലോമീറ്റർ അകലെയുള്ള പള്ളിയിൽ നടന്നു പോകുന്നതും നാടൻ ആഹാരങ്ങൾ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന  കണ്ണിമലയുടെ ആദ്യകാല കർഷക കുടിയേറ്റ  കുടുംബത്തിലെ അംഗമായ മുത്തശിയുടെ ആരോഗ്യം അത്രയും ദൃഡമായിരുന്നു .ജപമാല ചൊല്ലി പള്ളിയിൽ എത്തിയിരുന്ന ഏലിയാമ്മ മാതാവിന്  നൽകാൻ ഒരു പൂവും കയ്യിൽ കരുതും . പ്രാർത്ഥന അവസാനിക്കുമ്പോൾ പൂവ് സമ്മാനിച്ച മടങ്ങുന്ന ഏലിയാമ്മയെ ഒപ്പമുള്ള വിശ്വാസികൾ  വിശേഷങ്ങൾ  ചോദിച്ചെത്തുന്നതും പതിവാണ് . സ്നേഹവും – വാത്സല്യവും  നിറഞ്ഞ ആ ചിരിക്ക് പ്രായം അന്നും തടസ്സമായിരുന്നില്ല. മുത്തശ്ശിയുടെ നൂറാം ജന്മദിനത്തിൽ അറക്കൽ പിതാവിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയത് ഏലിയാമ്മയ്ക്ക് വളരെ സന്തോഷമായിരുന്നുവെന്നും മക്കൾ പറഞ്ഞു.105  വയസ്സിൽ ഏറ്റവും പ്രായം കൂടിയ വോട്ടർക്കുള്ള ആദരവും ഏറ്റുവാങ്ങിയ മുത്തശ്ശിയാണ്  എല്ലാവരെയും വിട്ടുപിരിഞ്ഞത്.മക്കൾ : ഉമ്മച്ചൻ,ലൂസി,ഈപ്പച്ചൻ,ലാലി, പരേതരായ അച്ചാമ്മ,വക്കച്ചൻ.മരുമക്കൾ :ആനിയമ്മ, മേരിക്കുട്ടി,സ്കറിയ തട്ടാം പറമ്പിൽ,മാത്യു ഏഴുപറയിൽ, പരേതരായ കുഞ്ഞമ്മ,അപ്പച്ചൻ കടവുകര. നാളെ 28/ തിങ്കളാഴ്ച  രാവിലെ 10 മണിക്ക് സ്വഭവനത്തിൽ  ആരംഭിച്ച്  കണ്ണിമല സെൻറ് ജോസഫ് പള്ളിയിൽ നടക്കും .