Tuesday, May 14, 2024
keralaLocal NewsNews

എരുമേലി നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  എക്സിബിഷൻ 30 ന് 

എരുമേലി: കേന്ദ്രസർക്കാർ 2021 ൽ  അനുവദിച്ച അടൽ  ടിങ്കറിംഗ്  ലാബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലി നിർമ്മല ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ONYX എന്ന പേരിൽ എക്സിബിഷൻ  നവംബർ 30ന് രാവിലെ 9 മണിക്ക് നടക്കുമെന്ന് സ്കൂൾ  ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സയൻസ് മാത്തമാറ്റിക്സ് ,  സോഷ്യൽ സയൻസ്, ഇംഗ്ലീഷ് , ഹിന്ദി, മലയാളം, ആർട്ട് എന്നീ ക്ലബ്ബിലെകുട്ടികൾ അവരുടെ അധ്യാപകരുടെ സഹായത്തോടെ തികച്ചും മേന്മയാർന്ന പ്രദർശനങ്ങളാണ് ഈ
എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. എക്സിബിഷൻ അമൽ ജ്യോതി എൻജിനീയറിംഗ്  കോളേജ് മാനേജർ ഡോ. മാത്യു പായിക്കാട്ട്  ഉദ്ഘാടനം ചെയ്യും പ്രിൻസിപ്പൽ സി. വിൻസിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എരുമേലി അസംപ്ഷൻ ഫൊറോന വികാരി വികാരി റവ. ഫാ. വർഗീസ്, സ്കൂൾ മാനേജർ  സി. അലീസിയ എഫ്. സി. സി., പിടിഎ പ്രസിഡന്റ് ബോസ് മാത്യു ഉറുമ്പിൽ, അഡ്മിനിസ്ട്രേറ്റർ സി. ടെസി മരിയ, പ്രോഗ്രാം കോഡിനേറ്റർമാരായ  ലിജോ മോൻ തോമസ്,  ആലിച്ചൻ പീലിപ്പോസ്, ജോമോൻ കെ വി, റിൻസി എബ്രഹാം, സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് സാദിഖ്, ഹെഡ് ഗേൾ ഫെബ  മരിയ ബോസ്, എന്നിവർ നേതൃത്വം നൽകും. ലഹരി വിരുദ്ധ പ്രവർത്തന പരിപാടി, കുട്ടികളിൽ പാചക കല പഠിപ്പിക്കൽ,  സ്നാക്സ് സ്വീറ്റ് എന്നിവ ഉണ്ടാക്കി ക്ലാസ് അടിസ്ഥാനത്തിൽ എക്സിബിറ്റ് ചെയ്ത് വിൽക്കുകയും ചെയ്യും.  ഈ തുക കുട്ടികളുടെ ചികിത്സയ്ക്കായിവിനിയോഗിക്കുന്നു. ഇതോടൊപ്പം ഫുഡ് ഫെസ്റ്റും ക്രമീകരിച്ചിരിക്കുന്നു. ഫാമിലി പാക്കേജ് അതായത് 5 പേർക്കുള്ള ഫുഡ് മൂന്ന് ഗെയിം എക്സിബിഷൻ കാണാനുള്ള സൗകര്യം എന്നിവ ആയിരം രൂപയ്ക്ക് ലഭ്യമാകുന്നു. 250 രൂപയുടെ ഇൻഡിവിജ്വൽ പായ്ക്ക് ഒരു ഗെയിമും ഒരാൾക്കുള്ള ഫുഡും എക്സിബിഷൻ കാണുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഇതിൽനിന്ന് ലഭിക്കുന്ന തുക ക്ലാസ് റൂം സ്മാർട്ട് ക്ലാസ് ആക്കുന്നതിനായി വിനിയോഗിക്കുന്നു.  ലഹരി ബോധവൽക്കരണത്തിന്റെ ഭാഗമായി കടന്നുവരുന്ന എല്ലാവർക്കും പങ്കെടുക്കത്തക്ക വിധത്തിൽ ഫ്ലാഷ് മോബ് സ്ട്രീറ്റ് പ്ലേ മോണോആക്ട് ഇവയും സംഘടിപ്പിച്ചിരിക്കുന്നതായും അധികൃതർ പറഞ്ഞു. പത്ര സമ്മേളനത്തിൽ  അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെസി മരിയ, പ്രോഗ്രാം കോഡിനേറ്റർ ലിജോ എബ്രഹാം, റിൻസി എബ്രഹാം പി.ടി എ പ്രസിഡന്റ് ബോസ് ഉറുമ്പിൽ എന്നിവർ പങ്കെടുത്തു.