Friday, April 26, 2024
keralaNews

കോട്ടയം ഭരണങ്ങാനത്ത് ഇരുനില വീട് ഇടിവെട്ടേറ്റ് തകര്‍ന്നു.

കോട്ടയം: കോട്ടയം ഭരണങ്ങാനത്ത് ചിറ്റാനപ്പാറയില്‍ ഇരുനില വീട് ഇടിവെട്ടേറ്റ് തകര്‍ന്നു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടില്‍ ചിറ്റാനപാറയില്‍ ജോസഫ് കുരുവിളയുടെ വസതിയിലാണ് ഇടിമിന്നലേറ്റ് തകര്‍ന്നത്. മുറ്റത്തെ ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ചു ഉയര്‍ന്നു പൊങ്ങിയത് ഭീതി പരത്തി. രണ്ടാം നിലയിലെ ഓടില്‍ വീണ് ആ ഭാഗവും തകര്‍ന്നിട്ടുണ്ട്. വീടിന്റെ മതില്‍ പൂര്‍ണ്ണമായി മിന്നലേറ്റ് തകര്‍ന്ന് നിലയിലാണ്. മുന്നിലെ ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ച് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലും വീണതോടെ കാറിനും തകരാര്‍ പറ്റി. വൈകിട്ട് മൂന്നേ മുക്കാലോടെ മഴയെ തുടര്‍ന്നാണ് ഇടിവെട്ടിയത്. വീട്ടിലെ വൈദ്യുതി ബന്ധങ്ങള്‍ മുഴുവന്‍ കത്തിയതും ഭീതി പടര്‍ത്തി.