Wednesday, May 8, 2024
keralaLocal NewsNews

അമ്മയ്ക്കും മക്കള്‍ക്കും ഇടിമിന്നലേറ്റു.

കോട്ടയം :പള്ളിക്കത്തോട് വീടിനുള്ളില്‍ ഇരുന്ന അമ്മയ്ക്കും മക്കള്‍ക്കും ഇടിമിന്നലേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ആയിരുന്നു അപകടം.വീടിനുള്ളില്‍ ഇരുന്ന നാലുപേര്‍ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. പള്ളിക്കത്തോട് നെയ്യാട്ടുശ്ശേരി മനോജിന്റെ ഭാര്യ സീമ മനോജ്, മക്കളായ അനന്തു(18) അജിത്ത്(16) അശ്വതി(12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ അതിശക്തമായ മഴയാണ് കോട്ടയം ജില്ലയിലെ പലമേഖലകളിലും അനുഭവപ്പെട്ടത് .അടുത്ത ദിവസങ്ങളിലും കോട്ടയം ജില്ലയില്‍ മഴയോടൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു