Wednesday, May 8, 2024
keralaNews

കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ. ശ്രീധരന്‍

സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ. ശ്രീധരന്‍. പദ്ധതിക്കായി 393 കിലോ മീറ്റര്‍ ഭിത്തികെട്ടേണ്ടിവരും. പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പദ്ധതി, നാട്ടിനാവശ്യമായ പദ്ധതികള്‍ വേറെയുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതി മുഖ്യമന്ത്രിയുടെ പിടിവാശിയെന്ന് ഇ ശ്രീധരന്‍ ആരോപിച്ചു. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എലവേറ്റഡ് പാതയാണ് കേരളത്തിന് അനുയോജ്യം. ഏതെങ്കിലും ഒരു വിഭാഗം എതിര്‍പ്പു ഉയര്‍ത്തി എന്ന കാരണത്താല്‍ ഒരു സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ച് പോകുന്നത് ശരിയല്ല. ഏതാനും ചിലരുടെ എതിര്‍പ്പിനുമുന്നില്‍ വഴങ്ങിക്കെടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. ഏതാനും ചിലരുടെ എതിര്‍പ്പിനുമുന്നില്‍ വഴങ്ങിക്കെടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മം. ഡി.പി.ആര്‍ പുറത്തു വിടാത്തത് ദുരൂഹമെന്നും ശ്രീധരന്‍ പറഞ്ഞു.