Friday, May 17, 2024
indiaNewsworld

യുക്രെയ്ന്‍ തിരിച്ചടിച്ചു തുടങ്ങി – അഞ്ച് വിമാനങ്ങള്‍ തകര്‍ത്തു

മോസ്‌കോ: യുക്രെയ്ന്‍ തിരിച്ചടിച്ചു തുടങ്ങി – അഞ്ച് വിമാനങ്ങള്‍ തകര്‍ത്തു. യുദ്ധം പ്രഖ്യാപിച്ച് വ്യോമാക്രമണം തുടങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി നല്‍കിയതായി യുക്രെയ്ന്‍.                                                                                                                  അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായാണ് അനൗദ്യോഗിക വിവരം. റഷ്യയില്‍ സ്ഫോടനമുണ്ടായതായി റോയിറ്റേഴ്സും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യുക്രെയ്ന്റെ തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് തിരിച്ചടിച്ചത്. റഷ്യന്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

റഷ്യയെ സ്വയം പ്രതിരോധിക്കുമെന്നും പരാജയപ്പെടുത്തുമെന്നും യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിട്രി കുലേബ അറിയിച്ചു. പട്ടാളനിയമം രാജ്യത്ത് യുക്രെയ്ന്‍ നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രെയ്ന്‍ അറിയിച്ചു. തലസ്ഥാന നഗരമായ കീവ് യുക്രെയ്ന്‍ പട്ടാളത്തിന്റെ കീഴിലായി. എല്ലാവരോടും വീടുകളില്‍ തന്നെ തങ്ങണമെന്നും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യ ലക്ഷ്യം വെയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണ്. കര, വ്യോമ, നാവിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള റഷ്യന്‍ ആക്രമണം തുടരുകയാണ്. ബഹുമുഖ ആക്രമണ

പദ്ധതിയാണ് റഷ്യ നടപ്പാക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ യുക്രെയ്ന്റെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു.