Saturday, April 27, 2024
keralaNews

കൊല്ലം കുണ്ടറയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം.

കൊല്ലം കുണ്ടറയില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം. ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരു ബസ് പുറകോട്ടെടുത്ത് മറ്റൊരു ബസ്സിനെ ഇടിക്കുകയായിരുന്നു. യാത്രക്കാര്‍ ഉള്ള ബസ്സിലേക്കാണ് ബസിടിച്ച് കയറ്റിയത്.പ്രയര്‍, അന്നൂര്‍ എന്നീ ബസുകളിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ബസ് ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. ഇരു ബസ് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.