Sunday, May 12, 2024
keralaNews

നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ബസിന്റെ തുറന്നു കിടന്ന വാതില്‍ വഴി പുറത്തേക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്ക്.

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്ആര്‍ടിസി ബസിന്റെ തുറന്നു കിടന്ന വാതില്‍ വഴി പുറത്തേക്ക് വീണ് വീട്ടമ്മയ്ക്ക് പരിക്ക്. ഇടക്കുഴിയില്‍ രാധാമണിക്ക് (59) ആണ് പരിക്കേറ്റത്. രാവിലെ ഭര്‍ത്താവിനൊപ്പം എറണാകുളത്തേക്ക് പോകാനായി ബസില്‍ കയറിയതായിരുന്നു രാധാമണി. മുന്‍വാതില്‍ വഴി കയറി പിന്‍വാതിലിനടുത്തുള്ള സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കവേ ബസ് വളവ് തിരിച്ചപ്പോള്‍ പിടിവിട്ട് റോഡിലേക്ക് വിഴുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാധാമണിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.