Thursday, May 2, 2024
indiaNews

വിഷു കിറ്റ് വിതരണം ഏപ്രില്‍ 1 മുതല്‍

വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് സ്‌പെഷല്‍ അരി നല്‍കുന്നത് തെരഞ്ഞെടുപ്പ് കമിഷന്‍ തടഞ്ഞു. വിഷുക്കിറ്റ് വിതരണം നീട്ടുകയും ചെയ്തു. ഈ മാസം അവസാനത്തോടെ കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. എന്നാല്‍, ഏപ്രില്‍ ഒന്നു മുതല്‍ വിഷുക്കിറ്റ് വിതരണം ചെയ്യാനാണ് തെരഞ്ഞെടുപ്പ് കമിഷന്റെ നിര്‍ദേശം. പ്രതിപക്ഷത്തിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഏപ്രില്‍ ആറിനു മുന്‍പ് പരമാവധി പേര്‍ക്കു കിറ്റ് എത്തിക്കാനായിരുന്നു സര്‍കാരിന്റെ ശ്രമം. വെള്ള, നീല കാര്‍ഡുകള്‍ക്ക് ഈ മാസം 31നു മുന്‍പ് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള നടപടിയാണ് കമിഷന്‍ തടഞ്ഞത്. തീരുമാനത്തെ നിയമപരമായി നേരിടാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.വിഷുവിനുള്ള ഭക്ഷ്യക്കിറ്റും മേയ് മാസത്തെ സാമൂഹിക ക്ഷേമപെന്‍ഷനും വോടെടുപ്പിനു തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കമിഷനു പരാതി നല്‍കിയിരുന്നു. രണ്ടും ഏപ്രില്‍ ആറ് കഴിഞ്ഞു വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.വോടെടുപ്പിനു തൊട്ടുമുന്‍പ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും പ്രതിപക്ഷം ചോദിച്ചിരുന്നു.