Tuesday, May 14, 2024
keralaNewspolitics

പി.സി.ജോര്‍ജ് എംഎല്‍എയെ സ്പീക്കര്‍ ശാസിച്ചു…

കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയില്‍ പി.സി.ജോര്‍ജ് എംഎല്‍എയെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ശാസിച്ചു. അന്തസും ധാര്‍മികമൂല്യവും നിലനിര്‍ത്താന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്ന് സ്പീക്കര്‍ പറഞ്ഞു. ശാസന ആദരവോടെ സ്വീകരിക്കുന്നതായി പി.സി. ജോര്‍ജ് പറഞ്ഞു. താന്‍ ആക്ഷേപിച്ചത് കന്യാസ്ത്രീയെ അല്ലെന്നും അവരെ സഭയില്‍ നിന്നു പുറത്താക്കിയതാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയില്‍ ജോര്‍ജിനെ ശാസിക്കണമെന്ന പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭ അംഗീകരിച്ചിരുന്നു. എത്തിക്സ് കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നതായി പി.സി.ജോര്‍ജ് നിയമസഭയെ അറിയിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അധിക്ഷേപിച്ച കന്യാസ്ത്രീക്കെതിരെയാണു താന്‍ ശബ്ദമുയര്‍ത്തിയത്. അത്തരം സാഹചര്യങ്ങളില്‍ ഈ നിലപാട് ആവര്‍ത്തിക്കുമെന്നും ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു.