Monday, May 6, 2024
keralaNews

ഇനിയൊരു ജന്മമുണ്ടെങ്കില്‍ അദ്ധ്യാപകനാകാനാണ് ആഗ്രഹം ; ഡോ.എന്‍ ജയരാജ് എംഎല്‍എ.

ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും അദ്ധ്യാപകനായിത്തീരാനാണ് എന്റെ ആഗ്രഹം എന്ന് ഡോ: എന്‍ ജയരാജ് എംഎല്‍എ അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഹെഡ് മാസ്റ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മാര്‍ച്ചില്‍ റിട്ടയര്‍ ചെയ്ത 16 ഹെഡ്മാസ്റ്ററന്മാര്‍ക്കും , 2021-ല്‍ റിട്ടയര്‍ ചെയ്യുന്ന 12 ഹെഡ്മാസ്റ്ററന്മാര്‍ക്കും ‘എ ഇ ഒ എം സി ഓമനക്കുട്ടനുമാണ് യാത്രയയപ്പ് നല്‍കിയത്.

കോവിഡ് ലോക് ഡൗണ്‍ മൂലം കഴിഞ്ഞ വര്‍ഷം യാത്രയയപ്പ് നല്‍കാതിരുന്നവരെ ഈ വര്‍ഷം ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ച ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിനെ എം എല്‍ എ പ്രത്യേകം അഭിനന്ദിച്ചു. വിരമിച്ചവര്‍ക്കുള്ള ഉപഹാര വിതരണവും അദ്ദേഹം നിര്‍വഹിച്ചു. എം സി ഓമനക്കുട്ടന്‍ – പ്രഥമ അദ്ധ്യാപകരായ സുനില്‍ ജോര്‍ജ് – ജോയ് എബ്രാഹം – പീജെ സുധര്‍മ്മ – ആന്‍സി ജോസഫ് – മിനി.ജി. എന്നിവരെ കൂടാതെ വിരമിക്കുന്ന പ്രഥമ അധ്യാപകരും സംസാരിച്ചു.