Friday, May 3, 2024
Local NewsNews

എരുമേലി കൃഷിഭവനില്‍ തെങ്ങിന്‍ തൈകള്‍ വില്‍പ്പനക്ക്

എരുമേലി: കീട – രോഗ – വരള്‍ച്ച പ്രതിരോധ ശക്തിയുള്ളതും മികച്ച ആരോഗ്യമുള്ളതുമായ തെങ്ങിന്‍തൈകള്‍ എരുമേലി കൃഷിഭവനില്‍ സബ്‌സിഡി നിരക്കില്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നു. എണ്ണം പരിമിതമായതിനാല്‍ ആവശ്യക്കാര്‍ തന്നാണ്ട് വര്‍ഷത്തെ കരം അടച്ച രസീതുമായി എത്രയും വേഗം കൃഷിഭവനില്‍ വന്ന് വാങ്ങേണ്ടതാണെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. കൃഷി ഭവന്‍ – 04828210210.