Tuesday, May 14, 2024
keralaNews

ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിലും ,ഏഷ്യന്‍ ബുക്ക് ആഫ് റെക്കാര്‍ഡ്‌സിലും ഇടംതേടി : ‘ ഗ്രാൻഡ് മാസ്റ്റര്‍ അമീന്‍ സുബൈര്‍.

കാഞ്ഞിരപ്പള്ളി – ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചു പാറത്തോട് ഗ്രാമത്തിന്റെ യശസ്സ് വാനോളം ഉയർത്തിരിക്കുകയാണ് “ഗ്രാൻഡ് മാസ്റ്റർ അമീൻ സുബൈർ “.”ഇൻവെർട്ടഡ് പോർട്രൈറ്റ്” എന്ന അധികം ആർക്കും പരിചയമില്ലാത്ത മലേഷ്യൻ ആർട്സ് ഓഫ് സ്കൂളിൽ പിറവി എടുത്ത ഒരു ചിത്ര കലാ രജന.ഒരു ചിത്രം അത് നെഗറ്റീവ് ആയി വരയ്ക്കുന്നതിനുള്ള സാങ്കേതികത ആണിത്.

ഇന്ത്യൻ പ്രസിഡന്റ്റുമാരായ ഡോ. എപിജെ അബ്ദുൽ കലാം, പ്രതിഭ പാറ്റീൽ, സാകീർ ഹുസൈൻ,ജിയാനി സെയിൽ സിംഗ്,  ഡോ.രാജേന്ദ്ര പ്രസാദ്, രാംനാഥ് കോവിന്ദ് തുടങ്ങിയവരുടെ പതിനാറോളം പോർട്രൈറ്റുകളാണ്  അമീൻ സുബൈറിനു ഈ റെക്കോർഡുകളുടെ ഉടമയാക്കി തീർത്തത്. പരേതനായ  കൊച്ചുവീട്ടിൽ സുബൈർ – ബീന ദമ്പതികളുടെ മകനായ അമീൻ അമൽജ്യോതി കോളജിലെ രണ്ടാം വർഷ Btech വിദ്യാർത്ഥിയാണ് .ഒരുപക്ഷെ ആദ്യമായിട്ട് ആയിരിക്കും ഏഷ്യ ബുക്സിലും, ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും “പാറത്തോട്  ഗ്രാമത്തിൻറെ പേര് ചേർക്കപ്പെടുന്നത്.. അനുവദിച്ച 7 ദിവസത്തിൽ 3 ദിവസം കൊണ്ടു തന്നെ ചിത്രം വരച്ചതായി അമീൻ ‘