Wednesday, May 22, 2024
keralaNews

അനധികൃത വിദേശമദ്യ വില്‍പ്പന: പമ്പാവാലി സ്വദേശി പിടിയില്‍

എരുമേലി അനധികൃതമായി വിദേശമദ്യം വീട്ടില്‍ സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതിനിടയില്‍ മധ്യവയസ്‌ക്കന്‍ പിടിയില്‍. കണമല ആറാട്ടുക്കയം കുടുക്കാംതടത്തില്‍ വര്‍ഗീസ് കുര്യന്‍ (ജോയി -75) ആണ് പോലീസ് പിടിയിലായത്. മദ്യം ചില്ലറ വില്‍പ്പന നടത്തുന്നതിനിടയില്‍ പിടിക്കുകയായിരുന്നു. ഇയാളില്‍ നിന്നും രണ്ട് ലിറ്ററോളം വിദേശ മദ്യവും വില്‍പ്പന നടത്തി ലഭിച്ച തുകയും പിടിച്ചെടുത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശോധനയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. എക്‌സൈസിന്റെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. എസ്. എച്ച്. ഒ. ഫിറോസ് .എസിന്റെ നേതൃത്വത്തില്‍ എസ്. ഐമാരായ അഭി ജേക്കബ്, സതീശ് സി. എച്ച്, രംഗനാഥന്‍, സി. പി.ഒമാരായ സിബി, ഷാജി ജേക്കബ്, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ഫോറസ്റ്റ്, എക്‌സൈസ് വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് എസ്. എച്ച്. ഒ അറിയിച്ചു.