Friday, April 19, 2024
keralaNewspolitics

പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത – ദുര്‍ വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല ജി. സുധാരകന്‍

കവിതാ വിവാദത്തില്‍ വിശദീകരണവുമായി മുന്‍ മന്ത്രി 

തിരുവനന്തപുരം: തന്റെ പുതിയ കവിതയെ വിവാദമാക്കാനുളള നീക്കത്തിനെതിരെ മുന്‍ മന്ത്രിയും സി പി എം നേതാവുമായ ജി സുധാരകന്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയില്‍ തനിക്കെതിരായ പാര്‍ട്ടി അന്വേഷണത്തിന് കവിതയിലൂടെ സുധാകരന്‍ മറുപടി നല്‍കുന്നു എന്നതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്. പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത. ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല.കവിത നവാഗതര്‍ക്ക്… എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച ‘നേട്ടവും കോട്ടവും’ എന്ന കവിതയാണ് വിവാദത്തിലായത്. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതര്‍ക്കായി വഴിമാറുന്നെന്നും സുധാകരന്‍ കവിതയില്‍ പറയുന്നുണ്ട്. ഇതാണ് വിവാദമായത്. കവിത പാര്‍ട്ടിയില്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കുമുള്ള മറുപടിയാണെന്ന തരത്തിലാണ് വ്യാഖ്യാനമുണ്ടായത്.