Saturday, May 18, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്തില്‍ ഷീ ഹോസ്റ്റലും, ശ്മശാനവും ഉദ്ഘാടനം ചെയ്തു.

എരുമേലി :ഗ്രാമപഞ്ചായത്തില്‍ ഒന്നര കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച രണ്ട് പദ്ധതികളായ ഷീ ഹോസ്റ്റലും, ശ്മശാനവും ഉദ്ഘാടനം ചെയ്തു.ഷീ ഹോസ്റ്റലിന് 50 ലക്ഷം രൂപയും,ശ്മശാനത്തിന് ഒരു കോടി രൂപയുമാണ് നിര്‍മ്മാണ ചിലവ്,4 മുറികളുള്ള ഷീഹോസ്റ്റലില്‍ 12 പേര്‍ക്ക് താമസിക്കാനാവും.
ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കഴിഞ്ഞ ദിവസം ഇന്നലെ ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്താഫീസ് അടച്ചതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഹാളിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഓണ്‍ ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്‍ കരീം പ്രകാശ് പള്ളിക്കൂടം,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രകാശം പുളിക്കന്‍, ഇകെ സുബ്രഹ്മണ്യന്‍,കുഞ്ഞമ്മ ടീച്ചര്‍,സോമന്‍ തെരുവത്ത് എന്നിവര്‍ പങ്കെടുത്തു.പദ്ധതികളുടെ ശിലാഫലകങ്ങളുടെ ഉദ്ലാടനം പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു.