Saturday, April 27, 2024
HealthkeralaNews

ആലപ്പുഴയില്‍ കോവിഡ് ബാധിതര്‍ മുക്കാല്‍ ലക്ഷം പിന്നിട്ടു

ജില്ലയില്‍ 251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .4പേര്‍ വിദേശത്തു നിന്നും ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ആരോഗ്യപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 243പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 429പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 70701പേര്‍ രോഗ മുക്തരായി. 4499പേര്‍ ചികിത്സയില്‍ ഉണ്ട്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിലാകെ നിരീക്ഷണത്തില്‍ കഴിയുന്നത് 15024 പേരാണ്. വൈറസ് ബാധിച്ച് കോവിഡ് ആശുപത്രിയില്‍ ചികിത്സയിലുള്ളത് 181 പേരാണ്. സിഎഫ്എല്‍ടിസിയിലുള്ളത് 726 പേരാണ്. വൈറസ് ബാധിച്ച് 2847 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഇന്നലെ 117 പേരെ പ്രവേശിപ്പിച്ചു. 429 പേര്‍ രോഗമുക്തരായി. 1756 പേരെ ക്വാറന്റൈനിലാക്കി. 1978 പേരെ ഒഴിവാക്കി. ജില്ലയില്‍ ഇന്നലെ 4511 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 632 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 9 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിന്‍നല്‍കി. 11ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി . കൂടാതെ 6കേന്ദ്രങ്ങളിലായി കോവിഡ് മുന്നണിപോരാളികളായ 236 ഉദ്യോഗസ്ഥര്‍ക്കും വാക്‌സിന്‍ നല്‍കി .