Monday, April 29, 2024
keralaNews

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറിന്റെ ഓഫിസ് സെക്രട്ടറി.

വിവാദമായ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാറിന്റെ ഓഫിസ് സെക്രട്ടറി എം. പ്രദീപ്കുമാറിനെ (43)തിരെ പൊലീസ് കേസെടുത്തു.കൊല്ലം കോട്ടാത്തല സ്വദേശിയാണ് ഇയാള്‍. കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നാണ് കേസ്. കഴിഞ്ഞ ജനുവരി 24നും 28നും ഫോണില്‍ വിളിച്ചും സെപ്റ്റംബര്‍ 24നും 25നും സന്ദേശങ്ങള്‍ അയച്ചുമാണു പ്രതി ഭീഷണിപ്പെടുത്തിയത്.എന്നാല്‍ മൊഴിമാറ്റാന്‍ തയാറാകാതെ വന്നപ്പോള്‍ പ്രദീപ് കുമാര്‍ കാസര്‍കോട്ടെത്തി മാപ്പുസാക്ഷിയുടെ അടുത്തബന്ധുക്കളെ നേരിട്ടുകണ്ടു. ഇതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പൊലീസിനു ലഭിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.