Saturday, May 11, 2024
indiaNews

ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ മുന്നേറ്റം .

ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യം നേരിയ ഭൂരിപക്ഷത്തില്‍ മുന്നേറുന്നു. 243 അംഗ ബിഹാര്‍ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാവുമ്പോള്‍ 113 സീറ്റിലാണ് മഹാസഖ്യം മുന്നിട്ടുനില്‍ക്കുന്നത്.എന്നാല്‍ തൊട്ടുപിന്നാലെ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട് 106 സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറ്റം . ഇപ്പോഴത്തെ ലീഡില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം മഹാസഖ്യത്തിനു അനുകൂലമായിരുന്നു.