Thursday, May 2, 2024
keralaNews

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്.

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്.വിമാനങ്ങള്‍ വൈകിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുകയാണ്.ഉത്തരേന്ത്യയില്‍ 3 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാണ് . രാജസ്ഥാനിലെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ചിറ്റാര്‍ഗഡ്, ചുരു , ഫത്തേപൂര്‍ എന്നിവിടങ്ങളില്‍ മൈനസ് താപനിലയാണ്. അല്‍വാര്‍, ധോല്‍പൂര്‍ അടക്കം രാജസ്ഥാനിലെ 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ഡല്‍ഹിയില്‍ ഇന്നും താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തിയേക്കും. ജമ്മു കശ്മീരില്‍ 6 ഡിഗ്രി താപനില രേഖപ്പെടുത്തി. മൂടല്‍ മഞ്ഞ് 25 മീറ്റല്‍ വരെ കാഴ്ച പരിതി പല ഇടത്തും കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ 20 ല്‍ അധികം ട്രയിനുകള്‍ വൈകിയാണ് ഓടുന്നത്. കാഴ്ച പരിധി വിമാന സര്‍വീസുകളെയും ബാധിച്ചിട്ടുണ്ട്.