Wednesday, May 1, 2024
indiaNewspoliticsUncategorized

ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലെ പ്രാര്‍ത്ഥനയില്‍ പ്രധാനമന്ത്രി പങ്കെടുത്തു

ഡല്‍ഹി: ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് 5.30 – ഓടെയാണ് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലലില്‍ പ്രധാനമന്ത്രി എത്തിയത്. ഈസ്റ്റര്‍ ആശംസകള്‍ നേരിട്ട് അറിയിക്കാനാണ് ഡല്‍ഹിയിലെ ഏറ്റവും പുരാതനമായ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. മത ന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിര്‍ത്തുക എന്നതാണ് മോദി സര്‍ക്കാരിന്റെ നയമെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് തോമസ് കൂട്ടോയും മറ്റ് ക്രൈസ്തവ പുരോഹിതന്മാരും ചേര്‍ന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ചത്. ദേവാലയത്തിലെത്തിയ പ്രധാനമന്ത്രി വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനയിലും പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം ക്വയറും പ്രധാനമന്ത്രി ചൊല്ലി. വിശ്വാസികളുമായും പുരോഹിതന്മാരുമായും അല്പനേരം സംവദിച്ച ശേഷം, ദേവാലയ മുറ്റത്ത് വൃക്ഷം നട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ക്രൈസ്തവ വിശ്വാസികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്ന് പുരോഹിതന്മാര്‍ പറഞ്ഞു.