Sunday, May 12, 2024
keralaNewspolitics

പുതിയ മന്ത്രിസഭ പത്തിനെന്ന് സൂചന

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി

നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലഭിച്ച ചരിത്രവിധിയ്ക്ക് ശേഷം തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കി. രാവിലെ കണ്ണൂരില്‍ നിന്ന് തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് സമര്‍പ്പിച്ചത്.

രാജിക്കത്ത് അംഗീകരിച്ച ശേഷം ഗവര്‍ണര്‍ മന്ത്രിസഭയെ കാവല്‍മന്ത്രിസഭയായി തുടരാന്‍ അനുവദിക്കുന്നതാണ് പതിവ്. നാളെയോടെ വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ നിയമസഭ രൂപീകരിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യും. തുടര്‍ന്ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിച്ച് കത്ത് നല്‍കും. ഗവര്‍ണര്‍ ക്ഷണിക്കുന്നതോടെ അടുത്ത മന്ത്രിസഭാ രൂപീകരണം നടത്തുന്ന നടപടി ആരംഭിക്കും.