Friday, May 3, 2024
keralaNews

ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരുക്ക്

കേണിച്ചിറ പൊലീസ് സ്റ്റേഷനടുത്തുള്ള ബന്ധുവീട്ടിലേക്കു നടന്നു പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്കു സാരമായി പരുക്കേറ്റു. കൃഷ്ണഗിരി മൈലമ്പാടി പാമ്പുകൊല്ലി ഗീത(50)യെയാണു കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കേണിച്ചിറ പൂതാടി റോഡില്‍ പൊലീസ് സ്റ്റേഷനു സമീപമാണു സംഭവം.കൃഷിയിടത്തില്‍ നിന്നു റോഡിലേക്കു ചാടിയ കാട്ടുപന്നി ഗീതയെ ആക്രമിക്കുകയായിരുന്നു. ഉടന്‍ കേണിച്ചിറ സ്റ്റേഷനിലെ പൊലീസുകാരും മറ്റും ചേര്‍ന്നു ബത്തേരി സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സകള്‍ക്കായി മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചു. ഈ ഭാഗത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു.