Sunday, May 5, 2024
educationindiaNews

ബിരുദ- ബിരുദാനന്തരബിരുദ ഒന്നാംവര്‍ഷ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കും

രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ- ബിരുദാനന്തരബിരുദ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള, 2020- 21 അക്കാദമിക് കലണ്ടര്‍ സംബന്ധിച്ച യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ നിഷാങ്ക് പുറത്തിറക്കി.ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ക്ക് 2020 ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി 2020 നവംബര്‍ 30 ആയിരിക്കും.പുതിയ വിദ്യാര്‍ഥികള്‍ (ഒന്നാംവര്‍ഷ /സെമസ്റ്റര്‍) ക്കായുള്ള ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കും.