Friday, May 3, 2024
keralaNews

സമ്പാദിക്കാനറിയാത്ത, പണത്തോട് ആര്‍ത്തിയില്ലാത്ത മനുഷ്യനായിരുന്നു ഡിയേഗോ മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍.

സമ്പാദിക്കാനറിയാത്ത, പണത്തോട് ആര്‍ത്തിയില്ലാത്ത മനുഷ്യനായിരുന്നു ഡിയേഗോ മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. വെറും ഫുട്‌ബോളറല്ല അദ്ദേഹമെന്ന് മറഡോണയോട് കൂടി താമസിച്ചപ്പോള്‍ മനസ്സിലായെന്ന് ബോബി അനുസ്മരിച്ചു. ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കില്‍ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. ഇതോടെയാണ് മറഡോണയോടുള്ള ആരാധനയും സ്‌നേഹവും കൂടിയതെന്നും ബോബി പറഞ്ഞു.

അദ്ദേഹം പൊട്ടിക്കരയുന്ന ഒരു നിമിഷം ഓര്‍ക്കുകയാണ്. ഭക്ഷണം കഴിച്ച് അല്‍പം മദ്യം കഴിച്ചിരിക്കുമ്പോള്‍, അദ്ദേഹം ഡ്രഗ്‌സ് യൂസ് ചെയ്‌തെന്നു പറഞ്ഞ് കളിയില്‍ നിന്ന് പുറത്താക്കപ്പെട്ടത് മറഡോണ ഓര്‍ത്തു. അത് ചതിയാണ് ബോബി, ഞാന്‍ ഇന്നസന്റായിരുന്നു. എന്റെ കാല്‍നഖം പഴുത്ത് കളിക്കാന്‍ പറ്റാതെ ഇരിക്കുമ്പോള്‍ അതിനു മരുന്നു കൊടുത്തപ്പോള്‍ ബാന്‍ഡ് ആയ മരുന്ന് അദ്ദേഹം അറിയാതെ കൊടുക്കുകയും അത് ഒറ്റിക്കൊടുക്കുകയും അത് പിടിക്കപ്പെടുകയും അത് ഫുട്‌ബോള്‍ ലോബിയുടെ ചതിയായിരുന്നുവെന്നും പറഞ്ഞ് മറഡോണ പൊട്ടിക്കരഞ്ഞതായും ബോബി ഓര്‍മിച്ചു.പൈസയ്ക്കു വേണ്ടി ഇത്ര കോടി കിട്ടിയാലെ ഇന്നതു ചെയ്യൂ എന്ന് പിടിവാശിയില്ലാത്ത മനുഷ്യനായിരുന്നു മറഡോണയെന്ന് ബോബി വിശദീകരിച്ചു. മറഡോണയുടെ വിയോഗത്തില്‍ അതിയായ വിഷമമുണ്ടെന്നും എംബസി വഴി സ്‌പെഷല്‍ പെര്‍മിഷനെടുത്ത് അങ്ങോട്ടു പോകാന്‍ ശ്രമിക്കുകയാണെന്നും അതു നടക്കുമോ എന്നതറിയില്ലെന്നും ബോബി കൂട്ടിച്ചേര്‍ത്തു.