Monday, April 29, 2024
HealthkeralaNews

ഇന്ന് 4125 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു.

കേരളത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് 4125 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 3007 പേര്‍ രോഗമുക്തിയും നേടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40382 ആയി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 3463 പേര്‍ സമ്പര്‍ക്കരോഗികളാണ്. ഇവരില്‍ തന്നെ 412 പേരുടെ രോഗ ഉറവിടവും വ്യക്തമല്ല. 87 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 38578 സാമ്പിളുകളാണ് പരിശോധിച്ചത്. കോവിഡ് ബാധിച്ച് 19 പേരുടെ മരണം ഇന്ന് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.