Saturday, May 11, 2024
Local NewsNews

തൃകാര്‍ത്തിക പൊങ്കാല മഹോത്സവും കാര്‍ത്തിക വിളക്കും

കാഞ്ഞിരപ്പള്ളി: വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദേവീയുടെ ജന്മനക്ഷത്രമായതിനാല്‍ പാറത്തോട് തൃപ്പാലപ്ര ഭഗവതീ ക്ഷേത്രത്തില്‍   നാളെ (27.11.23 തിങ്കളാഴ്ച ) പൊങ്കാല മഹോത്സവവും കാര്‍ത്തിക വിളക്കും നടത്തും. പൊങ്കാല മണ്ഡപത്തില്‍ ഭദ്രദീപം പ്രതിഷ്ഠിക്കുന്നതൊടെ പൊങ്കാല ഉത്സവത്തിന് തുടക്കമാകും. രാവിലെ 5 ന് നിര്‍മ്മാല്യ ദര്‍ശനം തുടര്‍ന്ന് മഹാഗണപതി ഹോമം, 9 ന് പൊങ്കാല മണ്ഡപത്തില്‍ ഭദ്രദീപ പ്രതിഷ്ഠ, 9.30 ന് പൊങ്കാല അടുപ്പുകളിലേക്ക് അഗ്‌നി പകരുന്നതൊടെ പൊങ്കാലയിടല്‍ ചടങ്ങുകള്‍ ആരംഭിക്കും. 11 ന് ഉച്ച പൂജ, പൊങ്കാല സമര്‍പ്പണം, 1 ന് മഹാപ്രസാദമൂട്ട്. വൈകുന്നേരം 6.30 ന് വിശേഷാല്‍ ദീപാരാധന, ഭക്തിനിര്‍ഭരമായ കാര്‍ത്തിക വിളക്കും തെളിയിക്കും. പൊങ്കാല ഉത്സവത്തിനും കാര്‍ത്തിക വിളക്ക് ചടങ്ങുകള്‍ക്കും കുത്താട്ടുകുളം കടമ്പനാട്ടില്ലം ബ്രഹ്‌മശ്രീ കെ എസ് ബാലചന്ദ്രന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും.