Friday, May 17, 2024
keralaNews

എരുമേലിയിൽ ഓട്ടോ സ്റ്റാൻന്റ് അനധികൃതമെന്ന് ;ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ റോഡരികിൽ ബോർഡ് വച്ചു.

എരുമേലി: എരുമേലി ടൗണിൽ മുണ്ടക്കയം പാതയിലെ റോഡരികിലെ ഓട്ടോ സ്റ്റാൻന്റ് അനധികൃതമാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പോലീസ് ബോർഡുകൾ സ്ഥാപിച്ചു. ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. റോഡരിയിലെ ഓട്ടോ സ്റ്റാൻന്റ് അനധികൃതമാണെന്ന ഗ്രാമ പഞ്ചായത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് എട്ട് കച്ചവടക്കാർ കോടതിയെ സമീപിച്ചതെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എരുമേലി യൂണീറ്റ് സെക്രട്ടറി പി ആർ ഹരികുമാർ പറഞ്ഞു.കടകളുടെ മുന്നിൽ ആറ് ” നൊ പാർക്കിംഗ് “ബോർഡുകളും സ്ഥാപിച്ചു. എന്നാൽ ബോർഡുകൾ സ്ഥാപിച്ചാൽ നടപ്പാതയിലേക്ക് കച്ചവടക്കാർ ഇറക്കി കെട്ടിയത് പൊളിച്ചു നീക്കണമെന്നും  ഇവിടെ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലെന്ന ആവശ്യവുമായി ഓട്ടോക്കാരും  രംഗത്തെത്തിയതോടെ പോലീസുമായി വാക്ക് തർക്കത്തിലെത്തുകയായിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന്  എരുമേലി എസ് എച്ച് ഒ മനോജ് മാത്യുവിന്റെ നിർദ്ദേശം ഓട്ടോക്കാർ അംഗീകരിക്കുകയും ചെയ്തു. ഓട്ടോ ഓടിച്ച് കുടുംബം പുലർത്തുന്ന നിരവധി ഡ്രൈവർമാരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. സംസ്ഥാന പാതയോരത്തെ ഓട്ടോകളുടെ പാർക്കിംഗ് മൂലം കച്ചവടം ലഭിക്കുന്നില്ലന്ന പരാതി നിലനിൽക്കുമ്പോഴാണ്  കോടതി വിധിയും ഉണ്ടാകുന്നത്.എരുമേലി ഗ്രാമ പഞ്ചായത്തിൽ നിലവിൽ ടാക്സികൾക്കായി അംഗീകൃത സ്റ്റാന്റാന്റില്ല. എരുമേലിയിലെ മറ്റ് കച്ചവടക്കാരും ഇതുപോലെ കോടതിയെ സമീപിച്ചാൽ നൂറുകണക്കിന് പാവപ്പെട്ട ടാക്സിക്കാർ പട്ടിണിയിലാകുകയും ചെയ്യും.ഇതിവിടെ സംഭവം സംബന്ധിച്ച് പോലീസും,പഞ്ചായത്തും,കച്ചവടക്കാരും,ഓട്ടോക്കാരുടേയും ചർച്ച ഇന്ന്  വൈകിട്ട് വച്ചിരിക്കുകയാണ്.