Thursday, May 9, 2024
NewsObituary

ദേശീയ അവാര്‍ഡ് ജേതാവും സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.ഛായാഗ്രാഹകനായ പി.സി. ശ്രീരാമിന്റെ സഹായിയായാണ് ആനന്ദ് സിനിമാജീവിതം ആരംഭിച്ചത്.1994-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്ബത്ത് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് ആനന്ദ് സ്വന്തമാക്കി.മിന്നാരം, കാതല്‍ദേശം, ചന്ദ്രലേഖ, ജോഷ്, മുതല്‍വന്‍, ബോയ്‌സ്, കാക്കി, ശിവാജി തുടങ്ങിയ ശ്രദ്ധേയമായ സിനിമകള്‍ക്ക് ഛായാഗ്രഹണം ഒരുക്കിയിരുന്നു.2019 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലും സൂര്യയും ഒന്നിച്ചഭിനയിച്ച കാപ്പാന്‍ ആണ് ആനന്ദിന്റെ അവസാന ചിത്രം.