Thursday, May 2, 2024
indiaNewsObituary

ഹൃദ്രോഗ വിദഗ്ധന്‍ ഡോ: ഫസല്‍ കരീം കോവിഡ് ബാധിച്ച് മരിച്ചു

മെഡിക്കല്‍ കോളേജിലെ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ഫസല്‍ കരീം കോവിഡ് ബാധിച്ച് മരിച്ചു. 46 കാരനായ അദ്ദേഹം ഏപ്രില്‍ ഒമ്ബതുമുതല്‍ കോവിഡ് ബാധിച്ച് വീട്ടില്‍ കഴിയുകയായിരുന്നു. 16 ന് ജോലി ചെയ്തിരുന്ന ലഖ്നൗ മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആരോഗ്യനില വഷളാകുകയും മസ്തിഷ്‌കാഖാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ‘ഡോ. കരീം തുടക്കത്തില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. അദ്ദേഹത്തിെന്റ ആരോഗ്യം ഞങ്ങള്‍ നിരന്തരം നിരീക്ഷിച്ചിരുന്നു. ഏപ്രില്‍ 16ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് അനുബന്ധ സങ്കീര്‍ണതകളും കാരണം ബുധനാഴ്ച പുലര്‍ച്ചെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) ഉണ്ടായിരുന്നു’- ലഖ്നൗ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.എം.എ. ഫരീദി പറഞ്ഞു. അമ്മ, ഭാര്യ മൂന്ന് മക്കള്‍ എന്നിവരോടൊപ്പമാണ് ഫസല്‍ കരീം താമസിച്ചിരുന്നത്. മൂത്ത കുട്ടിക്ക് മൂന്ന് വയസുണ്ട്. ഇളയവര്‍ രണ്ടുപേര്‍ ഇരട്ടകളും എട്ട് മാസം മാത്രം പ്രായമുള്ളവരുമാണ്. ഡോ. കരീമി?െന്റ അമ്മയ്ക്കും കോവിഡ് ബാധിച്ചിരുന്നുവെങ്കിലും അവര്‍ പിന്നീട് സുഖംപ്രാപിച്ചു.