Friday, May 3, 2024
keralaLocal NewsNews

ജില്ല പഞ്ചായത്ത് എരുമേലിയില്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.

എരുമേലി : വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തെ സഹായിക്കുന്നതിനായി ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷനിലെ വിവിധ സ്‌കൂളുകളില്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ് സ്‌കൂള്‍,വാവര്‍ മെമ്മോറിയാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്റ് തോമസ് ഹൈസ് സ്‌കൂള്‍ എരുമേലി, എം.റ്റി ഹൈ സ്‌കൂള്‍ കനകപ്പലം, സംതോം ഹൈസ് സ്‌കൂള്‍ കണ്ണിമല,ഗവണ്മെന്റ് ഹൈസ് സ്‌കൂള്‍ കൂവകാവ് മുക്കട, ഗവണ്മെന്റ് ഹൈസ് സ്‌കൂള്‍ കുഴിമാവ്, സി കേശവന്‍ മെമോറിയാല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊരുത്തോട്, സെന്റ് ജോസഫ് ഹൈസ് സ്‌കൂള്‍ കണ്ണിമല,ഗവണ്മെന്റ് ട്രൈബല്‍ ഹൈസ് സ്‌കൂള്‍ കൊമ്പുകുത്തി തുടങ്ങിയ സ്‌കൂളുകളില്‍ ജില്ലപഞ്ചായത്ത് മെമ്പര്‍ ശുഭേഷ് സുധാകരന്‍ വിതരണ ഉത്ഘടനം നിര്‍വഹിച്ചു.