Friday, May 3, 2024
keralaLocal NewsNewsObituary

അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു.

പാറത്തോട് വേങ്ങത്താനം അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മെയില്‍ കൊച്ചുതോട്ടത്തില്‍ ഷാജിയുടെ മകന്‍ അഹദ് (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

സുഹൃത്തുക്കള്‍ക്കൊപ്പം അരുവിയില്‍ കുളിക്കുന്നതിനിടെ അഹദ് അപകടത്തില്‍പ്പെടുകയായിരുന്നു . സുഹൃത്തുക്കള്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സും – നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തുകയും രാത്രിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു .ഇന്ന് പോസ്റ്റ് മാര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌ക്കാരം കാഞ്ഞിരപ്പള്ളി വലിയ പള്ളിയില്‍ നടക്കും