Saturday, April 27, 2024
keralaLocal NewsNews

എയ്ഞ്ചൽവാലി – പമ്പാവാലി വിഷയത്തിൽ ചിലർ  രാഷ്ട്രീയം കളിക്കുന്നു : എം പിയും ,എംഎൽഎയും  

എരുമേലി: എരുമേലി പഞ്ചായത്തിലെ രണ്ട് വാർഡുകൾ വനഭൂമിയായതും – ബഫർ സോൺ  വിഷയത്തിലും ചിലർ  രാഷ്ട്രീയം കളിക്കുകയാണെന്ന് കേരള കോൺഗ്രസ് പാർട്ടി ചെയർമാനും  എം പിയുമായ  ജോസ് കെ മാണിയും,പൂഞ്ഞാർ എംഎൽഎ അഡ്വ. സെ ബാസ്റ്റ്യൻ കുളത്തിങ്കലും.എയ്ഞ്ചൽവാലി  സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും ജനങ്ങളുടെ ആശങ്കയ്ക്ക് ശാശ്വത പരിഹാരം കാണുകയാണ് വേണ്ടത്. കേരള കോൺഗ്രസ് എന്നും ജനങ്ങൾക്കും കർഷകർക്കും ഒപ്പമാണ് നിലനില്‍ക്കുന്നതെന്നും  അധികാരത്തിനും അപ്പുറമാണ് കർഷക രക്ഷയെന്നും എം പി പറഞ്ഞു. വനം സംരക്ഷിക്കുന്നത് കർഷകർ തന്നെയാണ് , എന്നാൽ ആ കർഷകരുടെ ഭൂമി വനഭൂമിയാണെന്ന്  പറയുന്നത് ശരിയല്ല.ബഫർസോണും –  വനഭൂമിയും വനാതിർത്ഥിയിൽ  തന്നെ നിലനിർത്തുകയാണ് വേണ്ടതെന്നും എംപി പറഞ്ഞു.  യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും  ആരും അതിൽ  വീഴരുതെന്നും ,വ്യക്തി വൈരാഗ്യം തീർക്കാൻ പറ്റിയ വേദിയല്ല ഇതൊന്നും എംപി പറഞ്ഞു. എയ്ഞ്ചൽവാലി – പമ്പാവാലി മേഖലയിലെ ജനങ്ങളെ ഇവർ  തെറ്റിദ്ധരിപ്പിക്കുകയാണെന്നും എം എൽ എ പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാറുകൾ നിർദ്ദേശിച്ചതല്ല ഇതെന്നും  സുപ്രീംകോടതി വിധിയാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു.എയ്ഞ്ചൽ വാലിയിലും – പമ്പാവാലിയിലും വർഷങ്ങൾക്കുമുമ്പ് താമസമാക്കിയവരാണ്  ഇവിടുത്തെ ജനങ്ങളെന്നും  കർഷകരുടെ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം വനസംരക്ഷണവുമാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനമെന്നും എന്നാൽ വനഭൂമി – ബഫർ സോൺ വിഷയത്തിൽ
ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും എംപി പറഞ്ഞു.
ബഫർസോൺ വിഷയം പാർലമെൻറിൽ ഉന്നയിക്കുകയും മൂന്ന് അംഗങ്ങളുള്ള എംപവർ  കമ്മറ്റിയിൽ ചർച്ച ചെയ്തതും കേരള കോൺഗ്രസ് പാർട്ടിയാണ്.  വിഷയത്തിൽ പെറ്റീഷൻ നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ചതും കേരള കോൺഗ്രസ് പാർട്ടിയാണെന്നും എംപി പറഞ്ഞു.കേരള കോൺഗ്രസിനെയും സർക്കാരിനെയും കരിവാരിത്തേക്കാനാണ് ചില ശ്രമിക്കുന്നതെന്നും എന്നാൽ ഇത് ഈ അവസരത്തിൽ   ഗുണം ചെയ്യില്ലെന്നും എംഎൽഎ പറഞ്ഞു. ബഫർസോൺ വനത്തിൽ തന്നെ നിലനിർത്തണം.ഈ വിഷയത്തിൽ അടിസ്ഥാനസ്ഥിതി വിവരക്കണക്കുകൾ രേഖപ്പെടുത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കാനുള്ള നടപടിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് മാസത്തോടെ മേഖലയിൽ പട്ടയം നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും എംപി പറഞ്ഞു.  വനഭൂമി – ബഫർ സോൺ വിഷയത്തിൽ സംഘടിപ്പിച്ച  യോഗത്തിൽ പമ്പാവാലി – എഞ്ചൽ വാലി വാർഡ് മെമ്പർമാരും, കോൺഗ്രസ് നേതാക്കളും , കുറെ പ്രവർത്തകരും പങ്കെടുക്കാത്തതിനെതിരെയായിരുന്നു ഇരുവരുടെയും പ്രതികരണം. എംപിയും എംഎൽഎയും പ്രസംഗിക്കുന്ന അതേ സമയത്ത് കഴിഞ്ഞ ദിവസത്തെ പ്രതിഷേധ പ്രകടനത്തിനിടെ സമരസമിതി  പിഴുതെടുത്ത എഴുകുമൺ ഫോറസ്റ്റ് സ്റ്റേഷനിലെ ബോർഡിനു പകരം ഏഞ്ചൽ വാലിയിലേക്ക് സ്വാഗതം എന്ന് എഴുതിയ ബോർഡ് വയ്ക്കുകയായിരുന്നു വാർഡ് മെമ്പർമാരും കോൺഗ്രസ് നേതാക്കളും . ഇതാണ് എംപിയെയും –  എംഎൽഎയും പ്രകോപിപ്പിച്ചത്.