Friday, May 3, 2024
keralaNews

അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി.

കാസര്‍കോട് :കാസര്‍കോട് കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ക്കയയില് സ്വദേശിയായ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണി തൂങ്ങി നില്‍ക്കുന്ന നിലയിലാണ്. മകള്‍ ശ്രീനന്ദയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. ടൂറിസ്റ്റ് ബസില്‍ ജോലി ചെയ്ത് വരുന്ന ചന്ദ്രന്‍ ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. ഭാര്യയെയും മകളെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന്‍ വിവരം അന്വേഷിക്കാനായി സുഹൃത്തിനോട് പറഞ്ഞു. ചന്ദ്രന്റെ സുഹൃത്ത് വീട്ടില്‍ ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്.