Monday, May 6, 2024
keralaNews

രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍; ഒന്നാംവട്ടം ഹിയറിംഗ് ആരംഭിച്ചു

ദേവികുളം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിനു മുന്നോടിയായുള്ള ആദ്യ ഘട്ട ഹിയറിംഗ് ദേവികുളത്ത് ആരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഹിയറിംഗ് നടക്കുന്നത്. മറയൂര്‍, കീഴാന്തൂര്‍, കാന്തല്ലൂര്‍ വില്ലേജുകളില്‍ രവീന്ദ്രന്‍ പട്ടയം ലഭിച്ച 37 പേരാണ് ആദ്യഘട്ട ഹിയറിങ്ങില്‍ പങ്കെടുക്കുന്നത്. ഇവരെക്കൂടാതെ ഇപ്പോള്‍ ഈ ഭൂമി കൈവശം വച്ചിരിക്കുന്ന 54 പേര്‍ക്കും ഹിയറിംഗില്‍ പങ്കെടുക്കാന്‍ റവന്യു വകുപ്പ് നോട്ടീസ്                                                                                                           നല്‍കിയിട്ടുണ്ട്. ഇവരും                                                                                           ഭൂമി സംബന്ധിച്ച                                                        രേഖകളുമായി ഹാജരാകണം. 14ന് കുഞ്ചിത്തണ്ണി വില്ലേജില്‍ രവീന്ദ്രന്‍ പട്ടയമുള്ള 43 പേര്‍ക്കായി കുഞ്ചിത്തണ്ണിയില്‍ ഹിയറിംഗ് നടത്തും. ബാക്കി ഏഴ് വില്ലേജുകളിലുമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണ്. ഒന്‍പത് വില്ലേജുകളിലേയും രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ ശേഷമായിരിക്കും പുതിയ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ഇതിനായി 41 ജീവനക്കാരെ അധികം നിയോഗിച്ചിട്ടുണ്ട്.