Saturday, May 4, 2024
keralaNewsObituary

തിരുവനന്തപുരത്ത് യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അരയത്തുരുത്തി സ്വദേശി അജിത്താണ് മരിച്ചത്. ചിറയന്‍കീഴ് തെങ്ങുവിളയില്‍ തോടിന്റെ കരയിലായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ എട്ട് മണിക്ക് നാട്ടുകരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കുറിച്ച് സൂചനയുള്ളതായി ചിറയന്‍കീഴ് പൊലീസ് അറിയിച്ചു