Monday, April 29, 2024
keralaNewspolitics

കൊറോണയുടെ മറവില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്‍ .ഹരി

കൊറോണയുടെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന സമിതി അംഗം എന്ന് ഹരി പറഞ്ഞു.എരുമേലിയിലെ ചില വാര്‍ഡുകളില്‍ വോട്ടര്‍മാരുടെ ലിസ്റ്റുകള്‍ അട്ടിമറിക്കുന്നതിനെതിരെ പഞ്ചായത്ത് കമ്മറ്റികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വര്‍ണ്ണക്കടത്ത്,108 ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നിയമനം, സാമൂഹ്യ കിച്ചണില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരുകി കയറ്റല്‍,പ്രളയ ഫണ്ട് വിനിയോഗം, ലൈഫ് മിഷനില്‍ വീടുകള്‍ നല്‍കിയതടക്കം വന്‍ തട്ടിപ്പുകള്‍ സംസ്ഥാനത്ത് നടക്കുമ്പോഴും അതിനെയെല്ലാം മൂടിവയ്ക്കാന്‍ കൊറാണയെ മറയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ വശത്താക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന സിപിഎമ്മിന് സ്ഥിരം ശൈലിയാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്.തങ്ങള്‍ക്കിഷ്ടമുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തുകയും,ഇഷ്ടമില്ലാത്തവരെ ഭീഷണിപ്പെടുത്തുകയോ,സ്ഥലം മാറ്റുകയോ ചെയ്യുന്നതും പതിവാണ്. മാതൃകാപരമായ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുകയാണ്.സംസ്ഥാനതലത്തില്‍ ഓരോ വാര്‍ഡുകളിലും 200 മുതല്‍ 300 വരെ വോട്ടുകള്‍ അനധികൃതമായി തിരികി കയറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.പ്രതിഷേധ ധര്‍ണയില്‍ ജില്ലാ സെക്രട്ടറി വി സി അജയകുമാര്‍ , ജില്ലാ കമ്മിറ്റി അംഗം ലൂയിസ് ഡേവിഡ്,എരുമേലി ഈസ്റ്റ് വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമാരായ ഹരികൃഷ്ണന്‍, സന്തോഷ് പാലമൂട്ടില്‍, എരുമേലി മഹിളാമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മഞ്ജു ദിലീപ്, വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ രജനി ചന്ദ്രശേഖരന്‍, മറ്റു നേതാക്കളായ കൊച്ചുറാണി അഭിലാഷ്,എന്‍ പി സജീവ് ,മോഹന്‍ജി എന്നിവര്‍ അവര്‍ സംസാരിച്ചു.