Friday, May 10, 2024
indiaNews

യാസ് ചുഴലിക്കാറ്റ് : ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം

രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളില്‍ നാശം വിതച്ച യാസ് ചുഴലിക്കാറ്റിന്റെ കെടുതികള്‍ മനസ്സിലാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്നു.ആകാശമാര്‍ഗ്ഗം നടത്തുന്ന നിരീക്ഷണത്തില്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ കെടുതിയുണ്ടായ പ്രദേശങ്ങളില്‍ നിരീക്ഷണം നടക്കും. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്താണ് യാത്ര നിശ്ചിയിച്ചിട്ടുള്ളത്.നിരീക്ഷണ ശേഷം പ്രധാനമന്ത്രി ആദ്യം ഒഡീഷയിലെ ഭുവനേശ്വര്‍ വിമാനാതാവളത്തിലും തുടര്‍ന്ന് കൊല്‍ക്കത്ത വിമാനതാവളത്തിലും മുഖ്യമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികള്‍ വിശകലനം ചെയ്യും.