Friday, May 10, 2024
keralaLocal NewsNewsObituary

എരുമേലി വാര്‍ഡംഗം അന്നമ്മ രാജുവിന്റെ പിതാവ് അന്തരിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്ത് പ്രൊപ്പോസ് വാര്‍ഡംഗം അന്നമ്മ രാജുവിന്റെ പിതാവ് ഇരുമ്പൂന്നിക്കര ആശാന്‍ കോളനിയില്‍ സ്വദേശി കരിപ്പായില്‍ കെ കെ ചെറിയാന്‍ (ബേബിച്ചന്‍ – 97 )അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളായിരുന്നു. സംസ്‌കാരം ഇന്ന് ബുധനാഴ്ച ഉച്ചക്ക് 1.30 ന് സ്വവസതിയില്‍ ശുശ്രൂഷകള്‍ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3 മണിക്ക് തലയിണത്തടം സെന്റ് മേരീസ് ഓര്‍ത്തോഡക്‌സ് പള്ളിയില്‍ നടക്കും . ഭാര്യ.തെയ്യാമ്മ.മക്കള്‍.കുഞ്ഞൂഞ്ഞമ്മ,തങ്കമ്മ,കുഞ്ഞുമോന്‍,അനിയന്‍കുഞ്ഞ്,കുഞ്ഞുമോള്‍,രാജന്‍ കുട്ടി,അനു എന്നിവരാണ് മറ്റു മക്കള്‍.ഇന്ദിരഗാന്ധിയുടെ നൂറാം ജന്മദിന ആഘോഷ പരിപാടികളുടെ ഭാഗമായി ഐ എന്റ്റിയുസി പൂഞ്ഞാര്‍ റീജണല്‍ കമ്മറ്റി നടത്തിയ പരിപാടിയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്ന ബേബിച്ചനെ ആദരിച്ചിരുന്നു.ബേബിച്ചന്റെ നിര്യാണത്തില്‍ ഐഎന്റ്റിയുസി
പൂഞ്ഞാര്‍ റീജണല്‍ കമ്മറ്റി പ്രസിഡന്റ് നാസര്‍ പനച്ചി,ഡിസിസി പ്രസിഡന്റ് അഡ്വ. പി എ സലീം,സെക്രട്ടറി പ്രകാശ് പുളിക്കന്‍,മണ്ഡലം പ്രസിഡന്റ് റ്റി.വി ജോസഫ്,മുണ്ടക്കയം ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് റജി അമ്പാറ എന്നിവര്‍ അനുശോചിച്ചു.