Saturday, April 27, 2024
keralaNews

സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ല കൊലപാതകം തന്നെയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍.

സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയല്ല കൊലപാതകം തന്നെയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നതായി സിബിഐയുടെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി വര്‍ഗീസ് പി തോമസ്.തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയിലാണ് വര്‍ഗീസ് പി തോമസ് മൊഴി നല്‍കിയത്. പ്രത്യേക സിബിഐ കോടതി ജഡ്ജി എസ് സനില്‍ കുമാറിന് മുന്‍പാകെയാണ് അദ്ദേഹം മൊഴി നല്‍കിയത്.
1993 ല്‍ ഡിവൈഎസ്പിയായ താന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശ പ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ഹംസ വധിക്കേസിന്റെ അന്വേഷണവും ആയിടയ്ക്കാണ് നടന്നത്.ആദ്യം കേസ് അന്വേഷിച്ചു കൊണ്ടിരുന്ന ക്രൈംബ്രാഞ്ച് എസ് പി മൈക്കിളിന്റെ കീഴില്‍ ഡിവൈഎസ്പി കെ സാമുവലാണ് കേസ് അന്വേഷിച്ചിരുന്നത്. എറണാകുളം ആര്‍ഡിഒ കോടതിയില്‍ നിന്നും കേസിന് ആസ്പദമായ തൊണ്ടിമുതലുകള്‍ കെ സാമുവല്‍ വാങ്ങി എടുത്തിരുന്നെങ്കിലും ഇവയൊന്നും തനിക്ക് കൈമാറിയിരുന്നില്ല. അന്വേഷണത്തില്‍ മേലുദ്യോഗസ്ഥനായ എസ് പി ത്യാഗരാജന്റെ ഇടപെടല്‍ കൂടി ഉണ്ടായപ്പോള്‍ സ്വമേധയാ വിരമിക്കല്‍ പ്രഖ്യാപിച്ചെന്നും വര്‍ഗീസ് പി തോമസ് കോടതിയില്‍ വ്യക്തമാക്കി.