Sunday, May 5, 2024
keralaNewspolitics

പെരുവന്താനം എസ്.എന്‍.ഡി.പി ശാഖയിലെ കൊടിമരത്തില്‍ സിപിഎം പാര്‍ട്ടി കൊടി ഉയര്‍ത്തിയ നേതാവ് മാപ്പ് പറഞ്ഞു.

കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ പെരുവന്താനം എസ്.എന്‍.ഡി.പി 561 നമ്പര്‍ ശാഖയിലെ കൊടിമരത്തില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി എ.ബിജുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ നേതാവ് മാപ്പ് എഴുതി കൊടുത്ത് തലയൂരി.
കഴിഞ്ഞ ദിവസമാണ് സംഭവം.പ്രതിഷേധം ശക്തമായതോടെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ഇടപ്പെട്ട് എസ്.എന്‍.ഡിപി നേതൃത്വത്തെ അനുനയിപ്പിക്കുകയായിരുന്നു.പിന്നിട് കൊടി ഉയര്‍ത്തിയ ലോക്കല്‍ സെകട്ടറി ബിജു ശാഖാ സെക്രട്ടറി കെ. ഡി. രവിക്ക് മുന്നില്‍ മാപ്പപേക്ഷ എഴുതി നല്‍കിയതിനെ തുടര്‍ന്ന് ശാഖാ നേതൃത്വം വിഷയം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ എസ്.എന്‍.ഡി.പി ശാഖാ കൊടിമരത്തില്‍ സി.പി.എം പതാക ഉയര്‍ത്തിയ നടപടി ശ്രീനാരായണിയരെ അപമാനിക്കലാണെന്നും,സി പി.പി.എമ്മിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് പി എ രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.