Monday, May 6, 2024
keralaNews

ഷാജ് കിരണിന്റെ ഭീഷണി മാനസികമായി തളര്‍ത്തി :സ്വപ്ന സുരേഷ്

യാത്രാവിലക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഷാജ് സ്വപ്നയോട് സംഭാഷണമധ്യേ പറയുന്നു. സ്വപ്നയുടെ പേരില്‍ ചിലര്‍ പണം വാങ്ങുന്നതായും ഷാജ് പറയുന്നു. ഷാജ് കിരണിനെ വളരെ നേരത്തെ അറിയാം. രഹസ്യമൊഴി നല്‍കിയശേഷം നിര്‍ബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് ഷാജിനെ കണ്ടു, സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. അതിനാലാണ് സരിത്തിനെ കണാതായപ്പോള്‍ ഷാജിനെ ആദ്യം വിളിച്ചതെന്ന് പറഞ്ഞു. ഷാജ് കിരണിന്റെ ഭീഷണി മാനസികമായി തളര്‍ത്തിയെന്ന് സ്വപ്ന. വീണ്ടും തടവറയിലിടും, മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത് . ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്തിനെയും എച്ച്ആര്‍ഡിഎസിനെയും തള്ളിപ്പറഞ്ഞു.